| Saturday, 15th April 2023, 5:05 pm

തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയ യുവാവ് ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായതിന് പിന്നാലെ യുവാവ് ഗുരുതരാവസ്ഥയില്‍. തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് പരിക്കേറ്റത്.

അബ്ബാസെന്നയാളുടെ വീട്ടില്‍ നിന്ന് അടക്ക മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് പൊലീസ് അറിയിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിനെ
നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മോഷണ ശ്രമത്തിനിടെ പിടികൂടിയ യുവാവ് വീടിന്റെ ഗെയിറ്റ് ചാടിക്കടന്നപ്പോള്‍ പരിക്ക് പറ്റിയതാണ് പ്രദേശവാസികളുടെ വാദം.

Content Highlight: young man is in critical condition after being beaten up by a mob in Thrissur

We use cookies to give you the best possible experience. Learn more