| Sunday, 30th August 2020, 8:40 am

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണം  സ്വദേശി അനുവാണ് മരിച്ചത്.

ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരത്തെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 75ാം സ്ഥാനത്തുണ്ടായിരുന്നു അനു. ജൂണ്‍ 19ാം തിയ്യതിയാണ് സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലിയില്ലായ്മ, സോറി, അനുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

നേരത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സര്‍ക്കാരിനോടും പി.എസ്.സി വകുപ്പിനോടും വിവിധ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

content highlight: Young man commits suicide after PSC rank list canceled
We use cookies to give you the best possible experience. Learn more