| Monday, 29th November 2021, 11:34 am

പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ യുവാവിന്റെ ശ്രമം; കണ്‍ട്രോള്‍ റൂമിലെ നീക്കത്തിലൂടെ രക്ഷകരായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് പൊലീസ് രക്ഷകരായത്.

പെരുമ്പാവൂര്‍ സ്വദേശിയായ യുവാവാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി വീട് വിട്ടിറങ്ങുകയായിരുന്നു.

യുവാവിന്റെ ഭാര്യ ഉടന്‍ തന്നെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ യുവാവിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ സ്ഥലം മാര്‍ത്താണ്ഡ വര്‍മ പാലമാണെന്ന് കണ്ടെത്തുകയായിരുന്നു.

യുവാവ് ഉണ്ടായിരുന്ന സ്ഥലത്തെ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും അത് പരിശോധിക്കുകയും ചെയ്തിരുന്നു.

യുവാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞു വിട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Young man attempts suicide by jumping off a bridge; Police as rescuers

We use cookies to give you the best possible experience. Learn more