‘മോദി സര്‍ക്കാറിന്റെ വഞ്ചനയില്‍ ഇന്ത്യന്‍ യുവത്വം മടുത്തു,’ തെലങ്കാനയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഒരു യുവതി വൈദ്യുത തൂണില്‍ കയറി മോദിയോട് സംസാരിക്കാന്‍ ശ്രമിച്ച സംഭവത്തെ പരാമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.
തെലങ്കാനയിലെ മോദിയുടെ പ്രസംഗത്തിനിടെ ഒരു യുവതി ലൈറ്റുകള്‍ ഉറപ്പിച്ച തൂണിലേക്ക് കയറിയിരുന്നു. ഇവരോട് മോദി താഴെയിറങ്ങിവരാനും ആവരുടെ ആവശ്യം കേള്‍ക്കാമെന്നും പറഞ്ഞിരുന്നു.
‘സാമ്പത്തിക ശാക്തീകരണമാണ് യുവത്വം ആഗ്രഹിച്ചത്, എന്നാല്‍ അതിനു പകരമായി ബി.ജെ.പി നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം നല്‍കി. ഇതിലൂടെ അവരുടെ സമ്പാദ്യം 47 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
സാമ്പത്തിക, സാമൂഹിക ശാക്തീകരണമാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അതിന് പകരം മോദി സര്‍ക്കാര്‍ വന്‍ വിലക്കയറ്റം നല്‍കി. സമ്പന്നരായ അഞ്ച് ശതമാനമാണ് ഇന്ത്യയുടെ സമത്തിന്റെ 60 ശതമാനവും കൈവശം വെക്കുന്നത്. മധ്യവര്‍ഗവും പാവപ്പെട്ടരും അപ്പോഴും ദുരിതത്തിലാണ്,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.