| Saturday, 22nd February 2020, 5:04 pm

കൊറോണ വൈറസ് പിടിപെട്ട രോഗികളെ ചികിത്സിക്കാനായി വിവാഹം മാറ്റി വെച്ച ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് (COVID-19) ബാധിച്ച രോഗികളെ ചികിത്സിക്കാനായി സ്വന്തം വിവാഹദിനം മാറ്റി വെച്ച ചൈനീസ് ഡോക്ടര്‍ കൊറോണ പിടിപെട്ട് മരിച്ചു.

29 കാരനായ പെങ് യിന്‍ഹുവ എന്ന ചൈനീസ് ഡോക്ടറാണ് വുഹാന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജനുവരി 25 മുതല്‍ ഇദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൈനീസ് ജനതയുടെ പ്രത്യേക പുതുവത്സര ദിനഘോഷ നാളില്‍ ഫെബ്രുവരി 1 ന് വിവാഹം കഴിക്കാനിരുന്നതായിരുന്നു പെങ് യിന്‍ഹുവ. എന്നാല്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇദ്ദേഹം വിവാഹം മാറ്റി വെക്കുകയായിരുന്നു. വുഹാനിലെ ജ്യാഗ്ക്‌സ്യ ജില്ലയിലെ ആശുപത്രിയില്‍ കൊറോണ ബാധിതരായ രോഗികളെ ചികിത്സിച്ചു വരികയായിരുന്നു ഇദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടറുടെ ഓഫീസ് അലമാരയില്‍ ഇദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തുകള്‍ സൂക്ഷിച്ച് വെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയില്‍ ഇതു വരെ ഡോകടര്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ പിടിപെട്ട രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടത്.

സമാനമായ രീതിയില്‍ ഫെബ്രുവരി ആദ്യം കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ കൊറോണ മൂലം മരണപ്പെട്ടിരുന്നു.

ഡിസംബറില്‍ മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ആണ് ഇദ്ദേഹം ആദ്യമായി കൊറോണ വൈറസ് പടരുന്നു എന്ന സൂചന നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

എന്നാല്‍ ലീ ഉള്‍പ്പെടെയുള്ള ചോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാണ് ചൈനീസ് പൊലീസ് നേരത്തെ ആരോപിച്ചത്. കൊറോണ വൈറസ് പടരുന്ന ഘട്ടം കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്തതതാണ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും കൊറോണ പിടിപെടാനുള്ള പ്രധാന കാരണം.

We use cookies to give you the best possible experience. Learn more