Advertisement
Kerala News
അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവ ഡോക്ടര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 19, 10:24 am
Friday, 19th May 2023, 3:54 pm

കൊച്ചി: അമൃത ആശുപത്രിയുടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) വനിതാ ഡോക്ടര്‍ മരിച്ചു. ഇടുക്കി അടിമാലി പനക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയനാ(32)ണ്
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ദല്‍ഹിയില്‍ വെച്ച് നടന്ന അപകടത്തില്‍ കൈമുട്ടിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കും ചികിത്സകള്‍ക്കുമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയോട് ചേര്‍ന്ന മൂന്നാം നിലയിലെ താല്‍ക്കാലിക മേല്‍ക്കൂരയില്‍ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മി പുലര്‍ച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ ലക്ഷ്മിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടതെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ചേരാനല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ നല്‍കിയ വിവരം. ലക്ഷ്മി വിഷാദ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

റഷ്യക്ക് പുതിയ ഷോക്ക്; സെലെന്‍സ്‌കി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തും
Content Highlight: A young doctor fell to his death from a building while undergoing treatment at Amrita Hospital