'നിങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും'; മോദിയെ വിമര്‍ശിച്ച കുനാല്‍ കമ്രയെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്
India
'നിങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും'; മോദിയെ വിമര്‍ശിച്ച കുനാല്‍ കമ്രയെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 2:59 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി മുംബൈ ജനറല്‍ സെക്രട്ടറി മോഹിത് ഭാരതീയയാണ് കുനാല്‍ കമ്രയ്‌ക്കെതിരെ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രിയ പ്രധാനമന്ത്രി മോദി, മാധ്യമങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, ബോളിവുഡ് നിങ്ങളോടൊപ്പമുണ്ട്, 353 എം.പിമാര്‍ നിങ്ങളോടൊപ്പമുണ്ട്, എല്ലാ ഇന്ത്യന്‍ വര്‍ഗീയവാദികളും നിങ്ങളോടൊപ്പമുണ്ട്, അഴിമതിക്കാരായ കുറ്റവാളികളും ബലാത്സംഗികളും നിങ്ങളോടൊപ്പമുണ്ട്, ആര്‍.എസ്.എസ് നിങ്ങളോടൊപ്പമുണ്ട്, എന്‍.ആര്‍.ഐ ധോക്ല മാഫിയ നിങ്ങള്‍ക്കൊപ്പമുണ്ട്, പക്ഷേ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുന്നു. കാരണം ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമില്ല. സ്‌നേഹത്തോടെ ഒരു സാധാരണക്കാരന്‍ എന്നെഴുതിയ പോസ്റ്ററായിരുന്നു കുനാല്‍ കമ്ര ഷെയര്‍ ചെയ്തത്. ‘അത് ഉറപ്പിച്ചു’ എന്ന് എഴുതിയ ശേഷമായിരുന്നു കമ്ര ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ബി.ജെ.പി ഐ.ടി സെല്ലിന്റെ ദേശീയ ചുമതലയുള്ള അമിത് മാളവ്യ ഷെയര്‍ ചെയ്ത പോസ്റ്റര്‍ എഡിറ്റ് ചെയ്തുകൊണ്ടുള്ള വാചകങ്ങളായിരുന്നു കമ്ര ഷെയര്‍ ചെയ്തത്.

”പ്രതിപക്ഷം താങ്കള്‍ക്ക് എതിരാണ്. പാക്കിസ്ഥാന്‍ എതിരാണ്. മാധ്യമങ്ങള്‍ എതിരാണ്. ബോളിവുഡ് എതിരാണ്. അഴിമതിക്കാരും ക്രമിനലുകളും നിങ്ങള്‍ക്കെതിരാണ്. എന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കാരണം ഈ രാജ്യത്തിന് നിങ്ങളെ വേണം” എന്നെഴുതിയ കുറിപ്പായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ‘ഐ സപ്പോര്‍ട്ട് പ്രൈം മിനിസ്റ്റര്‍ മോദി’ എന്നെഴുതിയ ശേഷമായിരുന്നു അദ്ദേഹം ഇത് ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു മോദിയെ പരിഹസിച്ചുകൊണ്ട് ഈ വാക്കുകള്‍ കമ്ര ട്വീറ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നാണ് കമ്രക്കെതിരെ മോഹിത് ഭാട്ടിയ രംഗത്തെത്തിയത്. ‘എനിക്ക് പറയാനുള്ളത് നിങ്ങളുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമാകുമെന്നാണ്. അതുറപ്പിച്ചു’. എന്നായിരുന്നു ഭാട്ടിയ ട്വിറ്ററില്‍ എഴുതിയത്. എന്നാല്‍ മോഹിത് ഭാട്ടിയയുടെ പ്രസ്താവനക്കെതിരെ നടി സ്വര ഭാസ്‌ക്കര്‍ അ
ടക്കമുള്ളവര്‍ രംഗത്തെത്തി.

ഭരണകക്ഷിയിലെ ഒരു ഓഫീസ് അംഗം ഇത്ര നിരുത്തരവാദപരമായി പെരുമാറരുതെന്നായിരുന്നു സ്വര പറഞ്ഞത്. ബി.ജെ.പിയുടെ മുംബൈ ജനറല്‍ സെക്രട്ടറി സോഷ്യല്‍ മീഡിയയിലൂടെ ഒരാളെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതാണോ നിങ്ങളുടെ ചുമതല എന്നായിരുന്നു സ്വരയുടെ ചോദ്യം. മുംബൈ പൊലീസിനെ കൂടി ടാഗ് ചെയ്തായിരുന്നു സ്വരയുടെ പ്രതികരണം.

നരേന്ദ്ര മോദിയെയും അമിത് ഷായെയും ബി.ജെ.പി സര്‍ക്കാരിനെയും പരസ്യമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് കുനാല്‍ കമ്ര.