വിജയ് മല്യയും നീരവ് മോദിയും നിങ്ങളുടെ പണവുമായി പറക്കുമ്പോള്‍ നിങ്ങള്‍ ക്യൂവിലായിരുന്നു: രാഹുല്‍ ഗാന്ധി
national news
വിജയ് മല്യയും നീരവ് മോദിയും നിങ്ങളുടെ പണവുമായി പറക്കുമ്പോള്‍ നിങ്ങള്‍ ക്യൂവിലായിരുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 2:50 pm

കാന്‍കര്‍(ചണ്ഡീഗഡ്): കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചണ്ഡീഗഡിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെയും ജനവിരുദ്ധകര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ രംഗത്തെത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ മോദി ക്യൂ നിര്‍ത്തി. ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും ഒരുക്കി. – രാഹുല്‍ പറഞ്ഞു.


കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി; അനുവദിച്ചത് അപ്പീല്‍ പോകാനുള്ള സാവകാശം


“നോട്ട് നിരോധത്തിന് ശേഷം നിങ്ങളെല്ലാവരും വലിയ ക്യൂവിന് പിറകില്‍ നിന്നു. ആ സമയം നിങ്ങളുടെ പണവും കൊണ്ട് നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും മെഹുല്‍ ചോക്‌സിയും ഈ രാജ്യത്ത് നിന്ന് തന്നെ കടന്നുകളയുകയായിരുന്നു. അതിനുള്ള അവസരം നോട്ട് നിരോധിച്ചവര്‍ തന്നെ ഒരുക്കുകയായിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനെന്ന പേരില്‍ നടത്തിയ നോട്ട് നിരോധനത്തില്‍ കള്ളപ്പണം മാത്രം ലഭിച്ചതുമില്ല. -രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കൂടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.

ചണ്ഡീഗഡില്‍ രാഹുല്‍ ഗാന്ധിയും മോദിയും ഇന്ന് വിവിധയിടങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുണ്ട്.

ആദിവാസി കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന “അര്‍ബന്‍ മാവോയിസ്റ്റു”കളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് മോദി ജഗാദ്പൂരിലെ റാലിയില്‍ പറഞ്ഞത്.

“അര്‍ബന്‍ മാവോയിസ്റ്റു”കളുടെ അറസ്റ്റിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് സ്വന്തം കാപട്യം തുറന്നു കാണിച്ചിരിക്കുകയാണ്. ഒരു സമയം “അര്‍ബന്‍ മാവോയിസ്റ്റു”കളെ സംരക്ഷിക്കുകയും അല്ലാത്തപ്പോള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നക്സലിസത്തെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ബസ്തറിലെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞിരുന്നു.