| Saturday, 18th August 2018, 12:17 am

മോദിയോട് നിങ്ങള്‍ പറ, ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ തരാന്‍; സജി ചെറിയാന്റെ വാക്കുകള്‍ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സജി ചെറിയാന്റെ വാക്കുകള്‍

അതീവ ഗുരുതരമായ സ്ഥിതിയാണ്, അതിദയനീയമാണ്. ഞങ്ങള്‍ക്കൊരു ഹെലികോപ്റ്റര്‍ തന്ന് സഹായിക്കാന്‍ നിങ്ങളൊന്ന് പറ മോദിയോട്…..
ഒരു ഹെലികോപ്റ്റര്‍ താ….എന്റെ പതിനായിരം ആള്‍ മരിച്ചുപോകും……ഒരു ഹെലികോപ്റ്റര്‍ താ… ഒരു പട്ടാളക്കാരനെ താ….
അതിന്റെ കാശ് ഞങ്ങള്‍ തരാം…..അയച്ച് താ…ഒരു മനുഷ്യന്‍ സഹായിക്കാനില്ല…..,

ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍… പാവപ്പെട്ടവന്‍ ബോട്ട്, രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി മേടിച്ചോണ്ട് വന്ന് ഞങ്ങള്‍ പത്ത് നാന്നൂറ് ബോട്ട് …
ഈ ബോട്ട് പോകത്തില്ല. പമ്പയാറും അച്ചന്‍കോവിലാറിന്റെയും നടുക്കാണ് ഞങ്ങള്‍ കിടക്കുന്നത്. എല്ലാം കൂടെ ഒരുമിച്ച് ഒഴുകി കയറുകയാണ്.
ബോട്ടെല്ലാം അപകടത്തില്‍പെടുകയാണ്. നിരവധിയാളുകള്‍ മരിച്ചുകഴിഞ്ഞു….

ബോഡി എടുക്കാന്‍ കഴിയുന്നില്ല… ഞാന്‍ ഒരു കാര്യം പറയാം നേവിയുടെ ഒരു ഹെലികോപ്റ്റര്‍ താ…എവിടെന്നെങ്കിലും നേവിയുടെ ഒരു ഹെലികോപ്റ്റര്‍ എനിക്ക് താ… രണ്ടോ മൂന്നോ ഹെലികോപ്റ്റര്‍ …അല്ലെങ്കില്‍ ഞങ്ങള്‍ മരിക്കും. …….

മംഗലം എല്ലാം ഒറ്റപ്പെട്ടുപോയി….ഞാന്‍ എന്ത് ചെയ്യാന്‍ പറ്റും.. ചെയ്യാനുള്ളത് മുഴുവന്‍ ചെയ്യുന്നു…..ഒരു രക്ഷയുമില്ല… സഹായിച്ചേ പറ്റൂ…ഗവണ്‍മെന്റ് കേന്ദ്രഗവണ്‍മെന്റിന്റെ പട്ടാളം വരണം… കേന്ദ്രഗവണ്‍മെന്റിന്റെ ഹെലികോപ്റ്ററും എയര്‍ഫോഴ്‌സും വരണം. ഒരു നിവൃത്തിയുമില്ല.

കഴിഞ്ഞ അഞ്ച് ദിവസമായി കാലു പിടിക്കുകയാണ്. ആരാണ് തന്നത്. സഹായം തന്നേ പറ്റൂ..ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല… ഞാന്‍ അടക്കം അപകടത്തിലാണ്… ഞങ്ങളെല്ലാവരും അപകടത്തിലാണ്…സഹായിച്ചേ പറ്റൂ… എന്റെ വണ്ടി വെള്ളത്തില്‍ പോയി… ആരും സഹായിക്കാനില്ല.. ഞാന്‍ വണ്ടി ഉപേക്ഷിച്ച് ഓടി.

വണ്ടി നിലയില്ലാത്ത വെള്ളത്തില്‍ കിടക്കുകയാണ്. നിങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടത് അഞ്ച് ദിവസമായി ഞങ്ങള്‍ ആവശ്യപ്പെടുന്ന നേവിയുടെ സഹായം കിട്ടണം. ഞങ്ങള്‍ പറയുന്‌പോള്‍ പറയും കാലാവസ്ഥ മോശമാണ്… കാലാവസ്ഥ മോശം.. എവിടെ കാലാവസ്ഥ മോശം…
പത്തനംതിട്ട വന്ന് അവര്‍ ആള്‍ക്കാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നുണ്ട്. ഒരു.. ഒരു പാക്കറ്റ് ഫുഡ് ചെങ്ങന്നൂര്‍ കിട്ടിയിട്ടില്ല.

എന്റെ നാട്ടില്‍ അന്‍പതിനായിരം പേര്‍ മരിക്കും ഉറപ്പാ…50000 പേര്‍ ഇന്ന് രാത്രി ചെങ്ങന്നൂരില്‍ മരിക്കും ഉറപ്പാ…അപകടകരമായ സ്ഥിതിയാണ്. നിലയില്ലാത്ത വെള്ളത്തില്‍ പതിനായിരക്കണക്കിന് പേര്‍ കിടക്കുകയാണ്.

ഒരു മനുഷ്യന്‍ എയര്‍ഫോഴ്‌സോ നേവിയോ സഹായിക്കുന്നില്ല , പട്ടാളമില്ല.. ഇപ്പോള്‍ വന്ന ആളുകള്‍ പോലും …..യാതൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എയര്‍ലിഫ്റ്റിംഗ് മാത്രമെ കഴിയൂ.
only air lifting, please help … help me.. only air lifting …please …please please

We use cookies to give you the best possible experience. Learn more