ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്.
ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ബെന്നറ്റിന്റെ പ്രതികരണം.
ഇസ്രാഈലില്‍ ഏറ്റവും ജനപ്രിയനായ ആളാണ് മോദിയെന്നും ബെന്നറ്റ് പറഞ്ഞു.
‘നിങ്ങള്‍ ഇസ്രാഈലിലെ ഏറ്റവും ജനപ്രിയനായ ആളാണ്. വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ,’ എന്നായിരുന്നു ബെന്നറ്റ് പറഞ്ഞത്.
ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായാണ് ഇസ്രാഈലിലെത്തുന്നത്.
Israel’s PM Bennett to @narendramodi: You are the most popular man in Israel. Come and join my party pic.twitter.com/0VH4jWF9dK
— Amichai Stein (@AmichaiStein1) November 2, 2021
അതേസമയം ഹൈ-ടെക്നോളജി, നവീകരണം മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ബെന്നറ്റും ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: You’re the most popular man in Israel, join my party: Israeli PM Bennett to PM Modi in Glasgow | WATCH