ഹൂസ്റ്റണ്‍: ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
കോര്‍ണിന്റെ തോളില്‍ കൈവെച്ചുകൊണ്ട് മോദി ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കോര്‍ണിന്റെ ഭാര്യയോട് ഖേദം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍.
‘ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു, കാരണം ഇന്ന് താങ്കളുടെ പിറന്നാളാണ്. പക്ഷേ നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പം സമയം ചിലവഴിക്കുകയാണ്.’ മോദി പറഞ്ഞു. ‘ഇത് താങ്കളെ അസൂയാലുവാക്കും’ എന്നും മോദി പറഞ്ഞു.
മോദി കോര്‍ണിന്റെ ഭാര്യയെ ആശംസിക്കുകയും ചെയ്തു. മോദിയ്ക്കും ട്രെംപിനുമൊപ്പം യു.എസിലെ നിരവധി ഉന്നതരും റാലിയിലെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളും ഹൂസ്റ്റണില്‍ നടന്നിരുന്നു. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു.
‘ മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.
‘യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല’ , ‘ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വ വ്യാജവും’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
‘മോദി, നിങ്ങള്‍ക്കൊന്നും ഒളിക്കാനാവില്ല, നിങ്ങള്‍ കൂട്ടക്കുരുതി നടത്തിയയാളാണ്.’ എന്നും മുദ്രാവാക്യങ്ങളുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെള്ളക്കാരായ തീവ്രവാദികളും ഹിന്ദു തീവ്രവാദികളും കണ്ടുമുട്ടിയ സ്ഥലമാണ് ഹൗഡി മോദി പരിപാടി നടന്ന ഇടമെന്നും മോദിയുടെ വിമര്‍ശകര്‍ വിശേഷിപ്പിച്ചിരുന്നു.