| Monday, 10th September 2012, 10:09 am

നിങ്ങളുടെ പ്രൊഫൈല്‍ നിരീക്ഷണത്തിലാണ്, ഫേസ്ബുക്ക് ഉടന്‍ വിളിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംശയകരമായ എന്തെങ്കിലും അപ്‌ഡേഷന്‍സ് നിങ്ങളുടെ പ്രൊഫൈലില്‍ ഉണ്ടെങ്കില്‍ ഫേസ്ബുക്കില്‍ നിന്നും ഒരു കോള്‍ പ്രതീക്ഷിച്ചോളൂ. ഫേസ്ബുക്കിലെ വ്യാജന്മാരെ നീക്കം ചെയ്യാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്.

ഏതെങ്കിലും അക്കൗണ്ടുകളെ കുറിച്ച് ഫേസ്ബുക്കിന് വല്ല സംശയവും തോന്നിയാല്‍ അക്കൗണ്ടിന്റെ ഉടമയെ ഫേസ്ബുക്ക് നേരിട്ട് വിളിക്കുമത്രേ. ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജര്‍ പവന്‍ വര്‍മയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.[]

ഇനി സംശയം തോന്നുന്ന അക്കൗണ്ടുകള്‍ എങ്ങനെയായിരിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നതെന്ന് നോക്കാം. യഥാര്‍ത്ഥ പേരിന് പകരം പൊതുവായ എന്തെങ്കിലും പേരാണ് പ്രൊഫൈലിലില്‍ നല്‍കിയതെങ്കില്‍, അതായത് ജാതീയമായതോ അങ്ങനെ വല്ലതും) സ്വന്തം ചിത്രത്തിന് പകരം സെലിബ്രിറ്റീസിന്റെതോ മറ്റെന്തെങ്കിലും ചിത്രമോ ആണ് നല്‍കിയതെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ നിരീക്ഷണത്തിലാണ്. കൂടാതെ നിങ്ങള്‍ക്ക് ആവശ്യത്തിന് സുഹൃത്തുക്കളില്ലെങ്കില്‍ അതും സംശയിക്കാന്‍ കാരണമാകും.

അങ്ങനെയങ്ങനെ ഒരു സാധാരണ മനുഷ്യന്‍ ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങള്‍ ഫേസ്ബുക്ക് ലോകത്ത് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ നിരീക്ഷണത്തിലാണെന്ന് ഉറപ്പിച്ചോളൂ. ഏത് നിമിഷവും ഫേസ്ബുക്കില്‍ നിന്നും ഒരു കോള്‍ നിങ്ങള്‍ക്ക് വരാം.

We use cookies to give you the best possible experience. Learn more