ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മദ്യപിക്കണമെങ്കില്‍ പശു സംരക്ഷണത്തിനുള്ള സെസ്സ് കൂടെ നല്‍കണം. മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജ് ആയി ഈ തുക കൂടി ഈടാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.
വസ്തുക്കള്‍ വില്‍ക്കുമ്പോഴോ വാടകയ്ക്ക് നല്‍ കുമ്പോഴോ ഉള്ള സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിലവില്‍ സര്‍ക്കാര്‍ ഈ പശു പരിപാലന നികുതി ചുമത്തുന്നുണ്ട്. ഇത് മദ്യത്തിലേക്ക് കൂടെ വ്യാപിപ്പിക്കാനാണ് തീരുമാനം. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 10 ശതമാനം പശുപരിപാലന നികുതി എന്നത് 20 ശതമാനത്തിലേക്ക് ഉയര്‍ത്താനും തീരുമാനമുണ്ട്.
സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നികുതി വരുമാനമായി 500 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പശുസംരക്ഷണത്തിനായി ‘ഗോ പാലൻ’ എന്ന പേരിൽ ഒരു പ്രത്യേക വകുപ്പ് തന്നെ രാജസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്.