മെസിയുടെ ഒരു ​ഗോൾ പോലും വലയിലെത്തരുത്; താരങ്ങൾക്ക് ഉപദേശവുമായി മെക്സിക്കൻ കോച്ച്
Football
മെസിയുടെ ഒരു ​ഗോൾ പോലും വലയിലെത്തരുത്; താരങ്ങൾക്ക് ഉപദേശവുമായി മെക്സിക്കൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 1:08 pm

മെസിയുടെ ഒരു ​ഗോൾ പോലും വലയിലെത്തരുത്; താരങ്ങൾക്ക് ഉപദേശവുമായി മെക്സിക്കൻ കോച്ച്

നവംബർ 20ന് ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഫുട്ബോൾ ലോകം. നവംബർ 14നാണ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

ദേശീയ ടീമുകളിൽ പലരും തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും താരങ്ങളുടെ പരിക്കുകൾ പരി​​ഗണിച്ച് മന്ദ​ഗതിയലാണ് അർജന്റീനയുടെ മാനേജർ ലയണൽ സ്കലോണി ഫൈനൽ ലിസ്റ്റ് തയ്യാറാക്കുന്നത്.

ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് എതിരാളികളായി ലഭിച്ചിരിക്കുന്നത് മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളെയാണ്. ഇതിൽ കരുത്തരായ മെക്സിക്കോയും പോളണ്ടും അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ടീമുകളാണ്.

നിലവിൽ മികച്ച ഫോമിലാണ് അർജന്റീനയുടെ പ്രകടനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തോൽവിയറിയാത്ത 35 മത്സരങ്ങളാണ് അർജമന്റീനയുടെ അക്കൗണ്ടിലുള്ളത്.

മിഡ്‌ഫീൽഡർ ലോ സെൽസോ ലോകകപ്പ് കളിക്കാനില്ല എന്നത് മാത്രമാണ് അർജന്റീനക്ക് ആശങ്ക നൽകുന്നത്. എന്നാൽ പരിശീലകൻ മികച്ച പകരക്കാരനെ തന്നെ ടീമിലെത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം സൂപ്പർതാരം ലയണൽ മെസിയും ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അതാണ് എതിരാളികളെ ഏറെ ഭയപ്പെടുത്തുന്നതും.

മെസിയുടെ കാര്യത്തിൽ തന്റെ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ മെക്സിക്കോയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ. മെസിയെ നിങ്ങൾ പിടിച്ചുക്കെട്ടണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

‘അർജന്റീന ശക്തരായ എതിരാളികളാണ്. അതിൽ മെസിയെ കൂടുതൽ ഭയപ്പെടേണ്ടതുണ്ട്. അ​ദ്ദേഹത്തെ പിടിച്ചുക്കെട്ടാനാണ് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്. അയാളിലേക്ക് പന്ത് എത്താതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.

മെസിയുടെ പാസുകൾ നീളമുള്ളതായിരിക്കും. അത് നമ്മുടെ വലയിലെത്താതിരിക്കുക ആണ് നമ്മുടെ ലക്ഷ്യം. പക്ഷേ അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും,‘ മാർട്ടിനോ പറഞ്ഞു.

ഇത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി നേരത്തെ അറിയിച്ചിരുന്നു. മാരക്കാനയൽ ഒരു കയ്യകലത്തിൽ നഷ്ടപ്പെട്ട വിശ്വകീരീടം സ്വന്തമാക്കാൻ ദൃഢനിശ്ചയമെടുത്ത് തന്നെയാണ് മെസിയും കൂട്ടരും ഇത്തവണ ഖത്തറിലെത്തുക.

ഈ സീസണിൽ പി.എസ്.ജിക്കായി ആകെ 16 ഗോളുകളും 14 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം തന്നെയാണ് അർജന്റീനക്ക് പ്രതീക്ഷകൾ നൽകുന്നത്.

You have to bother Lionel Messi. We will try so that the ball doesn’t reach him

Content Highlights: You have to bother Lionel Messi. We will try so that the ball doesn’t reach him, says Mexican Coach