ന്യൂദല്‍ഹി: കൊവിഡ് 19 നെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളവും ആനുകൂല്യവും നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി സുപ്രീം കോടതി.
‘ ഒരു യുദ്ധം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന പോരാളികളെ നിരുത്സാഹപ്പെടുത്താന്‍ പാടില്ല’ എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കേണ്ടതുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കൊവിഡിനെതിരായ ഈ യുദ്ധത്തില്‍ പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ തളര്‍ന്നുപോയാല്‍ അത് രാജ്യത്തിനും ജനങ്ങള്‍ക്കും ദോഷം ചെയ്യുമെന്നും ജസ്റ്റിസ് അശോക് ഭൂഷണും എസ്.കെ കൗളും എം.ആര്‍ ഷായും അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതില്‍ ചെയ്യേണ്ടിയിരിക്കുന്നു. ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ആശങ്കകള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡിന്റെ മുന്നണിപ്പോരാളികളായ തങ്ങള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 14 ദിവസത്തെ ക്വാറന്‍ീന്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെയും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ