| Sunday, 18th December 2022, 7:46 pm

നിങ്ങൾക്ക് എന്നെക്കുറിച്ച് കൂടുതലൊന്നുമറിയില്ല; വർക്ക്‌ ഔട്ട്‌ വീഡിയോ പുറത്ത് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടുന്നത്. ടൂർണമെന്റ് ഫേവറൈറ്റ്സുകളും കോപ്പ അമേരിക്കൻ ചാമ്പ്യൻമാരുമായ അർജന്റീനയാണ്.

അതേസമയം ടൂർണമെന്റിലെ മറ്റൊരു ഫേവറൈറ്റ്സുകളായ റൊണാൾഡോയുടെ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കൊയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പുറത്തായിരുന്നു. ഇതോടെ പോർച്ചുഗീസ് പരിശീലകൻ ഫെർണാന്റോ സാന്റോസിനെ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയിരുന്നു.

എന്നാൽ ലോകകപ്പിൽ നിന്നും പുറത്തായതോടെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ഭാവിയെ ക്കുറിച്ച് ഓർത്ത് ആശങ്കയിലായിരുന്നു താരത്തിന്റെ ആരാധകർ.
നിലവിൽ ഒരു ക്ലബ്ബിലും അംഗമല്ലാത്ത താരത്തിന്റെ കളിക്കളത്തിലെ പ്രകടനം ഇനി എന്ന് ആസ്വദിക്കാൻ സാധിക്കും എന്നതായിരുന്നു ആരാധകരുടെ നിരാശക്ക് കാരണം എന്നാലിപ്പോൾ തന്റെ വർക്ക് ഔട്ട്‌ വീഡിയോ പുറത്ത് വീട്ടിരിക്കുകയാണ് റൊണാൾഡോ.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഒരു പോർച്ചുഗീസ് ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുന്ന വീഡിയോയിലൂടെ തന്റെ ആരാധകർക്കുള്ള സന്ദേശം റൊണാൾഡോ കൈമാറിയിരിക്കുകയാണെന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്.”നിങ്ങൾക്ക് എന്നെക്കുറിച്ച് അറിയില്ല. അതുകൊണ്ട് എനിക്ക് വേണ്ടി കരയാതിരിക്കൂ,’ എന്ന അർത്ഥത്തിലുള്ള ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്.

തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണോക്കെതിരെ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയായിരുന്നു.

അതിന് ശേഷം സൗദി ക്ലബ്ബ് അൽ നാസറുമായി 200 മില്യൺ ഡോളറിന്റെ കരാർ റൊണാൾഡോ ഉറപ്പിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.

Content Highlights:You don’t know much about me Cristiano Ronaldo post his work out video

Latest Stories

We use cookies to give you the best possible experience. Learn more