| Friday, 5th October 2018, 6:01 pm

സ്ത്രീകളുടെ ക്ഷേത്രപ്രവേശനം ആര്‍ക്കും തടയാന്‍ കഴിയില്ല: ദീപക് മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകളുടെ ക്ഷേത്രപ്രവേശനം ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. പുരുഷന് പ്രവേശനമുള്ള സ്ഥലത്ത് സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകണം. ഒരു മതവിഭാഗത്തിലെ പ്രാര്‍ത്ഥനയില്‍ സ്ത്രീകളെ മാത്രമായി വിലക്കാന്‍ കഴിയില്ലെന്നും ദീപക് മിശ്ര പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ദീപക് മിശ്ര. ലിംഗനീതിക്കായി പോരാടുന്ന ആള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് മിശ്ര പറഞ്ഞു. ശബരിമല വിധിയ്‌ക്കെതിരായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ദീപക് മിശ്രയുടെ പ്രതികരണം.

സെപ്റ്റംബര്‍ 28ന് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു വിധി പറഞ്ഞിരുന്നത്.

ശബരിമല വിഷയത്തില്‍ മറുപടി പറയാതെ ബി.ജെ.പി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സത്രീകളെ പുരുഷന്റെ അടിമയായി ചിത്രീകരിക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പും ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് റദ്ദ് ചെയ്തിരുന്നത്.

“വ്യക്തിപരമായ അന്തസ്സിനെയും സ്ത്രീകളുടെ തുല്യതയേയും ബാധിക്കുന്ന നിയമത്തിലെ ഏത് വ്യവസ്ഥിതിയും ഭരണഘടനാ വിരുദ്ധമാണ്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ലെന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു ലിംഗത്തിനുമേല്‍ മറ്റൊരു ലിംഗത്തിന്റെ നിയമപരമായ പരമാധികാരം തെറ്റാണ്.” എന്നാണ് ജസ്റ്റിസ് ഖന്‍വില്‍ക്കറിന്റെയും തന്റെയും വിധിന്യായം വായിച്ചുകൊണ്ട് ദീപക്മിശ്ര പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more