national news
യു.പിയിലെ കളി ദല്‍ഹിയില്‍ എടുക്കേണ്ടെന്ന് യു.പി പൊലീസിന് ദല്‍ഹി കോടതിയുടെ താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 28, 09:30 am
Thursday, 28th October 2021, 3:00 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന് ആരോപിച്ച് യു.പി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.

പെണ്‍കുട്ടിയുടെ വയസ് പരിശോധിക്കാതെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തിയതെന്ന് കോടതി പറഞ്ഞു.

പ്രായം പോലും ചോദിക്കാതെയാണ് പൊലീസ് ആളുകളെ അറസ്റ്റ് ചെയ്തതെന്നും പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയ ആളാണെങ്കില്‍ അവരുടെ വാക്ക് നിലനില്‍ക്കില്ലെയെന്നും ജസ്റ്റിസ് മുക്ത ഗുപ്ത ചോദിച്ചു.


” ഞാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ നോക്കും. ഇവിടെ നിന്നാണ് അവരെ അറസ്റ്റ് ചെയ്തതെങ്കില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടും,” മുക്ത ഗുപ്ത പറഞ്ഞു. ഇതൊന്നും ദല്‍ഹിയില്‍ നടക്കില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായതാ
ണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: You cannot do illegal acts here:” Delhi High Court to UP Police