[]ന്യൂദല്‍ഹി: ഒരാളുടെ വയറ് നിറയ്ക്കാന്‍ ഒരു രൂപയുടെ ഭക്ഷണം മതിയെന്ന് കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള. ഒരു രൂപകൊണ്ട് വയറ് നിറയ്ക്കാമെന്നും എന്താണ് കഴിക്കുന്നതെന്നതാണ് പ്രധാനമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഒരു രൂപ കൊണ്ടും നൂറ് രൂപ കൊണ്ടും വയറ് നിറയ്ക്കാം. കഴിക്കുന്നതിനെ ആശ്രയിച്ചതിനാണിത്. ദരിദ്രരുടെ ജീവിതം മാറ്റാന്‍ വേണ്ടിയാണ് നാം പ്രയത്‌നിക്കുന്നത്. ദരിദ്രര്‍ക്ക് നന്നായി ഭക്ഷണം കഴിക്കാനും അത് വഴി ഇന്ത്യയുടെ വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാനുമനാണ് ശ്രമിക്കുന്നത്. ഫാറൂഖ് അബ്ദുള്ള പറഞ്ഞു.[]
കോണ്‍ഗ്രസ് നേതാവായ റഷീദ് മസൂദും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ദല്‍ഹിയില്‍ അഞ്ച് രൂപയ്ക്ക് ഭക്ഷണം ലഭിക്കുമെന്നായിരുന്നു റഷീദ് മസൂറിന്റെ പരാമര്‍ശം. താന്‍ അഞ്ച് രൂപയ്ക്കാണ് ഭക്ഷണം വാങ്ങിക്കുന്നതെന്നും മുംബൈയിലെ സ്ഥിതി എന്താണെന്ന് തനിക്കറിയില്ലെന്നും റഷീദ് പറഞ്ഞു.
മുംബൈയില്‍ 12 രൂപയുണ്ടെങ്കില്‍ ചോറ് ലഭിക്കുമെന്നായിരുന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്ത് വരികയും ചെയ്തിരുന്നു.
12 രൂപയ്ക്ക് ചോറ് ലഭിക്കുന്ന ഒരേയൊരു സ്ഥലം പാര്‍ലെന്റ് കാന്റീന്‍ മാത്രമാണെന്നായിരുന്നു ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.
കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശത്തിനെതിരെ സാധാരണക്കാരും രംഗത്തെത്തിയിരുന്നു. മുംബൈയില്‍ ഒരു ചോറിന് 50 രൂപയെങ്കിലും ചിലവാകുമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.
ഇന്ത്യയിലെ ##ദരിദ്രരുടെ എണ്ണത്തില്‍ 21.9 ശതമാനത്തിന്റെ കുറവുണ്ടായി എന്ന ആസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആസൂത്രണ കമ്മീഷന്റെ പുതിയ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം കഴിഞ്ഞ് പോകാന്‍ വെറും 33 രൂപ മതി. ഗ്രാമങ്ങളില്‍ ഒരു ദിവസം ജീവിക്കാന്‍ 27 രൂപയും മതിയെന്നും ആസൂത്രണ കമ്മീഷന്‍ പറയുന്നു.