ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ ഉപയോക്താക്കളുടെ ടെലിഫോണ്‍ ചോര്‍ത്തുന്നത് രഹസ്യന്വേഷണ ഏജന്‍സികള്‍ പതിവാക്കിയിരിക്കുകയാണ്.
ഇങ്ങനെ ചില എയര്‍ടെല്‍ നമ്പറുകള്‍ ചോര്‍ത്തണമെന്ന റോയുടെ ആവശ്യത്തോട് എയര്‍ടെല്ലിന്റെ മറുപടി ഇങ്ങനെ, ഇത്തരത്തില്‍ പല അന്വേഷണ ഏജന്‍സികളും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് കമ്പനിയെ സമീപിച്ചിട്ടുണ്ട്. റോയുടെ ഊഴമെത്തിയാല്‍ പരിഗണിക്കാം. []
എയര്‍ടെല്ലിന്റെ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് റോ ജോയിന്റ് സെക്രട്ടറി അരുണ്‍.കെ.സിന്‍ഹ ടെലികോം വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമായിരുന്നിട്ട് കൂടി എയര്‍ടെല്‍ ഈ രീതിയില്‍ പ്രതികരിച്ചത് എന്ത് കാരണത്താലാണെന്ന് മനസ്സിലാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
മാത്രമല്ല, എന്ത് ആവശ്യത്തിനാണ് റോയുടെ ആവശ്യം പരിഗണിക്കേണ്ടതെന്ന് എയര്‍ടെല്‍ ആരായുകയും ചെയ്തത്രേ.
രാജ്യത്ത് നിയമാനുസൃതം 9500 ഓളം ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം മാത്രം 4500 കോളുകളാണ് ചോര്‍ത്തിയത്. നിലവില്‍ 5000 കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍.