തിരുവനന്തപുരം: കേന്ദ്ര അന്വേഷണ എജന്‍സികളുടെ വര്‍ഗീയ പരാമര്‍ശവും ചോദ്യം ചെയ്യലും വെളിപ്പെടുത്തി മന്ത്രി കെ.ടി ജലീല്‍. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി തന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ സുഹൃത്തിന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
ഇഫ്താര്‍ കിറ്റുമായുള്ള ചോദ്യം ചെയ്യലിനിടയ്ക്ക് കിറ്റ് തയ്യാറാക്കാനുള്ള തുണി സഞ്ചി തയ്യാറാക്കിയ രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ അന്വേഷണ എജന്‍സി ചോദ്യം ചെയ്യുന്നതിനായി സമീപിച്ചിരുന്നെന്നും എന്നാല്‍ അന്വേഷണ എജന്‍സിയുടെ നടപടി ഞെട്ടിച്ചെന്നും വിഷമിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര അന്വേഷണ എജന്‍സികളുടെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. അന്വേഷണ സംഘം ഏതാണെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
റംസാനിലെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ തുണി സഞ്ചി ഒരു സ്ഥലത്ത് നിന്നാണ് തയിപ്പിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു രണ്ടുപേര്‍ ആയിരുന്നു ഇത്. ആ രണ്ടുപേര്‍ മുസ്ലിംകളായിരുന്നു. എന്റെ ഗണ്‍മാന്‍ പ്രജീഷ് ആയിരുന്നു ഇതെല്ലാം എല്‍പ്പിച്ചിരുന്നത്. പ്രജീഷിന് അനിയന്റെ സുഹൃത്തായിരുന്നു തുണി സഞ്ചി കരാറെടുത്ത് ആവശ്യമുള്ളവര്‍ക്ക് കൊടുക്കുന്നയാള്‍.
ഈ രണ്ടു പേര്‍ എന്തോ വലിയ കുറ്റം ചെയ്ത പോലെ ഒരു വൈകുന്നേരം അന്വേഷണ ഏജന്‍സി അവരുടെ വീട്ടില്‍ പോയി വല്ലാത്തൊരു രീതിയില്‍ അവിടെ നിന്ന് അവരുടെ പിടിച്ചുകൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടയില്‍ ചോദിച്ച ഒരു ചോദ്യം ഈ പയ്യന്‍ വളരെ വിഷമത്തോടെ പിന്നീട് എന്നോട് പറഞ്ഞു. നീ ഒരു മുസ്‌ലിം അല്ലേ തനിക്ക് ഹിന്ദു ആയിട്ടുള്ള പ്രജീഷും ആയി എന്താണ് ഇത്ര ഗാഢമായ ബന്ധം. നീ അവന്റെ വീട്ടില്‍ പോകുന്നു കുടുംബം പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുന്നു ഇത്രയും അടുത്ത ബന്ധം ഒരു ഹിന്ദുവിനും മുസ്‌ലിമിനും എന്താണ് എന്നായിരുന്നു ആ ചോദ്യമെന്നും മന്ത്രി പറഞ്ഞു.
തന്നെ ചോദ്യം ചെയ്തത് ഒന്നും തനിക്ക് വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല പക്ഷേ ഈ ഒരു ചോദ്യം ചോദിച്ചത് വല്ലാതെ വിഷമിപ്പിച്ചു എന്നാണ് ഈ പയ്യന്‍ പിന്നീട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്ര അന്വേഷണ ഏജന്‍സി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlights: ‘You are a Muslim, what is your connection with a Hindu Prajeesh, ‘; central Investigation agency asked the boy; Minister KT Jaleel with the revelation