ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ പ്രതിഷേധം അറിയിച്ച് ദളിത് വിഭാഗം. ദി ക്വിന്റിന് നൽകിയ പ്രതികരണത്തിലാണ് തങ്ങളുടെ പ്രതിഷേധം അവർ അറിയിച്ചത്.
ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ പ്രതിഷേധം അറിയിച്ച് ദളിത് വിഭാഗം. ദി ക്വിന്റിന് നൽകിയ പ്രതികരണത്തിലാണ് തങ്ങളുടെ പ്രതിഷേധം അവർ അറിയിച്ചത്.
ദലിതർ കൂടുതലായി താമസിക്കുന്ന ദൽഹിയിലെ ഓഖ്‌ലയിലെ ഇന്ദിരാ ക്യാമ്പിൽ നിന്നാണ് പ്രതികരണങ്ങൾ ശേഖരിച്ചത്. നിവാസികൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ‘നിങ്ങൾ എപ്പോഴും മോദി-മോദി എന്ന് സ്വയം ജപിക്കുന്നു, കാരണം നിങ്ങൾ മോദിയുടെ അനുയായിയാണ്. അതിനാൽ അംബേദ്കറുടെ അനുയായികൾ സ്വാഭാവികമായും അംബേദ്കർ അംബേദ്കർ എന്ന് ജപിക്കും,’ ഒരു താമസക്കാരി പറഞ്ഞു.
അമിത് ഷായും മോദി ഭരണകൂടവും അംബേദ്ക്കറിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ പേരിൽ സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങൾ പ്രതികരിച്ചു.
‘പൊതുജനങ്ങൾ ഈ വിഷയത്തെക്കുറിച്ച് പരസ്പരം കലഹിക്കുമ്പോഴും നേതാക്കന്മാരെന്ന് പറയുന്നവർ വോട്ടിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു,’ മറ്റൊരു പ്രദേശവാസി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ, ബി.ആർ. അംബേദ്ക്കറുടെ പേര് കോൺഗ്രസ് വിളിച്ചതിന്റെ അത്രയും തന്നെ ദൈവത്തിന്റെ നാമം വിളിച്ചിരുന്നെങ്കിൽ സ്വർഗം കിട്ടിയേനെ എന്നാണ് അമിത് ഷാ പറഞ്ഞത്. അംബേദ്കറുടെ നാമം ജപിക്കുന്നത് ഇക്കാലത്ത് ഒരു പുതിയ ഫാഷനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നു.
ബി.ആര്‍. അംബേദ്ക്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ പ്രതിഷേധിച്ചത്.
Content Highlight: You Also Chant Modi-Modi’: Dalits Respond to Amit Shah’s Remark on Ambedkar