|

ആന്റി റോമിയോ സ്‌ക്വാഡ് ഉണ്ടാക്കിയത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി; യു.പി സര്‍ക്കാര്‍ നിലകൊള്ളുന്നത് സ്ത്രീകള്‍ക്കുവേണ്ടിയെന്ന് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടാണ് യു.പി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് പറഞ്ഞു.

എന്നാല്‍, 2017 ല്‍ യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍, റോമിയോ സ്‌ക്വാഡിന്റെ പേരില്‍ യു.പി പൊലീസ് സദാചാര പൊലീസ് കളിക്കുകയാണെന്ന് ആരോപണം വന്നിരുന്നു. 2017 മാര്‍ച്ച് 22 മുതല്‍ 2020 നവംബര്‍ 30 വരെ 14454 ആളുകളെയാണ് ് ഈ സംഘം അറസ്റ്റ് ചെയ്തത്.

ഇത്തരം ഒരു ആരോപണം നിലനില്‍ക്കെയാണ് ആന്റി റോമിയോ സ്‌ക്വാഡിനെ പുകഴ്ത്തി യോഗി രംഗത്തുവന്നത്.

ഒന്നരലക്ഷം പൊലീസുകാരെ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ 20 ശതമാനം പേരെയും സ്ത്രീ സുരക്ഷയ്ക്കാണ് നിയോഗിച്ചതെന്നുമാണ് യോഗി പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Yogi’s claim in UP, Election, BJP