| Sunday, 31st March 2019, 11:42 pm

രാമജന്മഭൂമി സന്ദർശനം റദ്ദാക്കി: പ്രിയങ്ക ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണവുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ എത്തിയിട്ടും രാമജന്മഭൂമി സന്ദര്‍ശിക്കാതിരുന്ന പ്രിയങ്കാ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചുവെന്നാണ് യോഗിയുടെ ആരോപണം.

Also Read ടൊവിനോയുടെ അടിപ്പടം; കല്‍ക്കിയുടെ ടീസര്‍ പുറത്ത്

രാമജന്മഭൂമി സന്ദർശിക്കാനിരുന്ന പ്രിയങ്ക ഗാന്ധി അയോധ്യ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന കാരണം കാട്ടിയാണ് അയോദ്ധ്യ സന്ദര്‍ശനം ഒഴിവാക്കിയത്. ഇത് ഹിന്ദുക്കളെ അപമാനിക്കുന്ന നടപടിയാണെന്ന് യോഗിയുടെ ആരോപണം.

ദാദ്രിയിലെ ബിസദായില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. അയോധ്യ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം ഒഴിവാക്കിയത്. അങ്ങനെയെങ്കില്‍ അവരുടെ കുടുംബത്തിലെ മൂന്ന് പേര്‍ നിലവില്‍ ജാമ്യത്തിലാണ്. അവരെ പ്രിയങ്കാ ഗാന്ധി കാണുമോ ഇല്ലയോ എന്നും പറയണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read ഒരൊറ്റ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും പാര്‍ലമെന്റിലെത്തില്ല; വയനാട് രാഹുല്‍ ഗാന്ധി നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും ടി.സിദ്ദീഖ്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസമാണ് അയോധ്യയില്‍ പര്യടനം നടത്തിയത്. നഗരത്തില്‍ റോഡ് ഷോ നടത്തിയ പ്രിയങ്കാ ഗാന്ധി ഹനുമാന്‍ഘര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അയോധ്യ സന്ദര്‍ശിക്കാൻ പ്രിയങ്ക തയാറായില്ല.

We use cookies to give you the best possible experience. Learn more