| Thursday, 13th September 2018, 8:54 pm

മാതൃക്ഷേമ പദ്ധതിയില്‍ ഒരു രൂപ പോലും ചിലവഴിക്കാതെ യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി മാതൃ വന്ദന യോജനയില്‍ ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച മാതൃക്ഷേമ പദ്ധതിയില്‍ 2049 കോടിയില്‍ 336 കോടി അനുവദിച്ചത് ഉത്തര്‍പ്രദേശിനായിരുന്നു. രാജ്യത്തെ ജനസാന്ദ്രത കൂടിയ സംസ്ഥാനമായിട്ടു പോലും ഉത്തര്‍പ്രദേശില്‍ ഇത് വരെ പദ്ധതിയില്‍ നിന്ന് ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതിയുടെ ഏറ്റവും വലിയ പങ്ക് അനുവദിച്ച സംസ്ഥാനമായിട്ടുകൂടി എന്ത് കൊണ്ട് ഇത് ഉപയോഗിച്ചില്ല എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.

ALSO READ:“നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും”; കന്യാസ്ത്രീകളോട് പിന്തുണ ആവര്‍ത്തിച്ച് വി.എസ്

184 സ്ത്രീകള്‍ മാത്രമാണ് യു.പിയില്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തത് അതേസമയം രാജ്യത്ത് 717 ജില്ലകളിലായി 44 ലക്ഷം സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 34 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയി കഴിഞ്ഞു.

യു.പിയില്‍ ഒരു സ്ത്രീക്ക് പോലും പണം ലഭിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. യു.പി യെ കൂടാതെ പഞ്ചാബിലും ഗുണഭോക്താക്കള്‍ വെറും അഞ്ച് പേര്‍ മാത്രമാണ്. പഞ്ചാബിന് അനുവദിച്ചത് 46.49 കോടിയായിരുന്നു. ബംഗാള്‍ ആണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ള സംസ്ഥാനം. 6.8 ലക്ഷം അമ്മമാരാണ് പദ്ധതിയില്‍ നിന്ന് പണം സ്വീകരിച്ചത്. 102 കോടിയാണ് ബംഗാളിന് അനുവദിച്ചത്.

2016 ലെ പുതുവര്‍ഷ സന്ദേശത്തോടൊപ്പം മോദി രാജ്യത്താകമാനം പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more