musli
മുസഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയം: ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 09, 04:40 am
Sunday, 9th September 2018, 10:10 am

ലഖ്‌നൗ: മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. കലാത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ ഏഴ് യുവതികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ യോഗി സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാണിച്ചു.

” മുസഫര്‍ നഗറിലെയും ഷാംലിയിലേയും കലാപത്തെ അതിജീവിച്ചവരെ യു.പി സര്‍ക്കാര്‍ മറന്നു. അവര്‍ നേരിട്ട അനീതിയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ യോഗി സര്‍ക്കാര്‍ ചെറിയ കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്. ദുരിതാശ്വാസപ്രവര്‍ത്തനവും നഷ്ടപരിഹാരവുമെല്ലാം അപര്യാപ്തമാണ്.

ALSO READ: അധിക്ഷേപകരമായ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍

നാമമാത്രമായ സഹായങ്ങള്‍ മാത്രമാണ് അവര്‍ക്ക് നല്‍കിയത്. 2016 ല്‍ അവരിലൊരാള്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ചുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രോഗാം ഡയറക്ടര്‍ അസ്മിത ബസു പറയുന്നു.

കലാപത്തിനിരയായവര്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. ബലാത്സംഗത്തിലെ പ്രതികളെല്ലാം പുറത്ത് സൈ്വര്യവിഹാരം നടത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: