| Thursday, 13th April 2017, 11:48 am

'ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി'; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംവരണത്തിനെതിരായ തങ്ങളുടെ നയം വ്യക്തമാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണങ്ങള്‍ എടുത്ത് കളഞ്ഞാണ് സര്‍ക്കാര്‍ സംവരണങ്ങള്‍ക്കെതിരെയാ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.


Also read ‘സാത്താന്‍ ബാധയൊഴിഞ്ഞ് കേഡല്‍’; കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് പുതിയ മൊഴി


സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങളാണ് സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങള്‍ എടുത്ത കളഞ്ഞു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ കോപ്പിയും പുറത്തു വന്നിട്ടുണ്ട്.

പിന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പി.ജി പ്രവേശനത്തിന് നീക്കി വച്ചിരുന്ന സീറ്റുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സവര്‍ണ്ണ മനോഭാവം മൂലം എടുത്ത് കളഞ്ഞത്. 2006ല്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിലുള്ള മുലായം സിങ് സര്‍ക്കാരായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മുലായം സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. സീറ്റുകള്‍ എടുത്തു കളഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.

പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാരും മറ്റു സ്ഥാനങ്ങളിലും എത്താതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന ആരോപണമാണ് ഉയരുന്നത്. പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും നേരത്തെ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more