ന്യൂദല്‍ഹി: രാമക്ഷേത്രത്തിന്റെ സമീപത്തുള്ള സ്ഥലങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടപടിയുമായി യു.പി സര്‍ക്കാര്‍. സംഭവം അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.
സംഭവം വിശദമായി അന്വേഷിക്കാന്‍ ആദിത്യനാഥ് റവന്യൂ വകുപ്പിനോട് ഉത്തരവിട്ടതായി ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.
2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധി വരുന്നതിന് മുമ്പും ഭൂമി ഇടപാട് നടന്നതായുള്ള ആരോപണമുണ്ടായിരുന്നു.
രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂമിയിടപാടുകളില്‍ ഭൂരിഭാഗവും നടന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പതിനഞ്ചോളം ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നാണ് വിവരം. ഇടപാടുകളൊന്നും നേരിട്ടില്ല നടത്തിയിരിക്കുന്നത്.