| Monday, 13th January 2020, 8:43 am

പുരാണത്തിലെ കള്ള സന്യാസി രാവണനാണെങ്കില്‍, കാഷായ വസ്ത്രം ധരിച്ച് ആളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് യോഗിയും കൂട്ടരും : കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാഷായവസ്ത്രം ധരിച്ച് ആളുകളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂട്ടരുമെന്ന് വടകര എം.പി കെ.മുരളീധരന്‍. കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗകീക സുഖങ്ങള്‍ വെടിഞ്ഞവനായിരിക്കണം ഒരു സന്യാസി എന്നാണ് ഹിന്ദു മതത്തില്‍ പറയുന്നത്. കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചാല്‍ പിന്നെ വേറെ പണിക്ക് ഒന്നും പോകരുത്. എന്നിട്ട് യോാഗി കാണിക്കുന്നത് എന്താണ് ?, കാഷായ വസ്ത്രവും ധരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, ജയിക്കുക, കൊടി വെച്ച കാറില്‍ കയറുക,

എന്നിട്ട് പറയുകയാണ് ആളുകളെ വെടിവെച്ചു കൊല്ലാന്‍. പത്ത് നല്‍പത് പേരെയാണ് ഉത്തര്‍പ്രദേശില്‍ വെടിവെച്ച് കൊന്നത് എന്നും കെ. മുരളീധരന്‍ പറഞ്ഞു.

‘ഹിന്ദു പുരാണത്തില്‍ ആദ്യത്ത കള്ള സന്യാസിയായത് രാവണനാണെങ്കില്‍ ആ രാവണന്റെ പിന്‍ഗാമികളായ കള്ള സന്യാസിമാരാണ് ഇന്ന് ആര്‍.എസ്.എസിനെ നയിക്കുന്നത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങളുടെ സഭയിലും ഇത്തരം കള്ള സന്യാസിന്മാര്‍ ഉണ്ട്. കള്ള കാഷായവസ്ത്രവും ധരിച്ച്, എന്നിട്ട് പറയുന്ന വര്‍ത്താനമേ ?, കഴിഞ്ഞ ദിവസം ഒരു ആര്‍.എസ്.എസുകാരന്‍ പറയുകയാണ് മുസ്‌ലിങ്ങള്‍ അതിഥികളാണ് അവര്‍ അതിഥേയത്വം പറയരുത് എന്ന്, ഇത് പറയാന്‍ എന്താണ് അവന്റെ തറവാട്ട് സ്വത്താണോ ഇത്’ എന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനമുയര്‍ത്തി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പി ഏജന്റ് മാത്രമാണെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് എടുത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കെ.കരുണാകരന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെ.മുരളീധരന്റെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more