ലഖ്‌നൗ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അഥവാ താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ താലിബാനെ വ്യോമപാതയില്‍ തിരിച്ചാക്രമിക്കാന്‍ തയ്യാറാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
”ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ ശക്തമാണ്. വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല.
താലിബാന്‍ ഭരണം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പ്രശ്‌നത്തിലാണ്. എന്നാലും ഇന്ത്യയ്‌ക്കെതിരെ തിരിയുകയാണെങ്കില്‍ ഇവിടെ വ്യോമാക്രമണം തയാറാണെന്ന് അവര്‍ക്കറിയാം,” ആദിത്യനാഥ് പറഞ്ഞു.
സമ്മേളനത്തില്‍ വെച്ച് തന്റെ രാഷ്ട്രീയ എതിരാളികളെ ഉന്നം വെച്ചും യു.പി മുഖ്യമന്ത്രി സംസാരിച്ചു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് യാതൊന്നും ചെയ്യാനില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ