ലഖ്‌നൗ: യു.പി. ബി.ജെ.പിയില്‍ അസ്വാരസ്യം നിലനില്‍ക്കെ ആര്‍.എസ്.എസ്. നേതാക്കളുമായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, മറ്റ് രണ്ട് പ്രവര്‍ത്തകരായ കൃഷ്ണ ഗോപാല്‍, അനില്‍ എന്നിവര്‍ ഒന്നര മണിക്കൂര്‍ മൗര്യയുടെ വീട്ടില്‍ ചെലവഴിച്ചു. മറ്റൊരു ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഒനൗപചാരികമായ കൂടിക്കാഴ്ചയാണെന്നാണ് പറഞ്ഞതെങ്കിലും മര്‍മമ് പ്രധാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യോഗി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ആദിത്യ നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലയിരുന്നു ആദിത്യനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ആദിത്യ നാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Power lunch: Yogi Adityanath, RSS leaders meet at Deputy CM Keshav Maurya’s home