| Saturday, 7th October 2017, 2:26 pm

'ഇതൊക്കെ ഞങ്ങള് പണ്ടേ ചെയ്തതല്ലേ' ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിക്കാനുള്ള കേരളസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ക്ഷേത്രങ്ങളില്‍ ദളിതരെ പൂജാരിമാരായി നിയമിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ ദ ലല്ലന്‍ടോപ് ഷോയില്‍ പങ്കെടുക്കു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊക്കെ തങ്ങള്‍ മുമ്പേ ചെയ്തതാണെന്നു പറഞ്ഞാണ് യോഗിയുടെ പരിഹാസം. ബീഹാറിലെ പാട്‌നയിലെ മഹാവീര്‍ ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിച്ചതിനു പിന്നില്‍ തങ്ങളാണെന്ന അവകാശമുയര്‍ത്തിയാണ് യോഗി കേരളത്തെ പരിഹസിക്കുന്നത്.

“90കളില്‍ തങ്ങള്‍ ചെയ്ത കാര്യമാണിതെന്നാണ് യോഗി പറയുന്നത്. പാട്‌നയിലെ മഹാവീര്‍ ക്ഷത്രത്തില്‍ 90കളില്‍ തങ്ങള്‍ ഇതു ചെയ്തിട്ടുണ്ട്.” അദ്ദേഹം പറയുന്നു.


Must Read:  അമിത് ഷായ്ക്ക് 120, യോഗിയ്ക്ക് 283: കേരളത്തില്‍ തങ്ങളുടെ എത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നുപോലും ഇവര്‍ക്ക് അറിയില്ലെന്ന് മുന്‍ ബി.ജെ.പി നേതാവ്


ബീഹാര്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് റിലീജിയസ് ട്രസ്റ്റ് ചെയര്‍മാനും മഹാവീര്‍ മന്ദിര്‍ ട്രസ്റ്റിന്റെ സെക്രട്ടറിയുമായിരുന്ന കിഷോര്‍ കുനാലിന്റെ ഇടപെടലുകളാണ് ക്ഷേത്രത്തില്‍ ദളിത് പൂജാരിയെ നിയമിക്കാന്‍ സഹായകരമായത് എന്നിരിക്കെയാണ് യോഗി അവകാശവാദമുന്നയിക്കുന്നത്.

ആളുകള്‍ കള്ളം പറയുന്നത് കണ്ട് രാഷ്ട്രീയത്തോട് തനിക്ക് വെറുപ്പു തോന്നിയിരുന്നെന്നും യോഗി ഷോയ്ക്കിടെ പറയുന്നുണ്ട്. “1998ല്‍ തെരഞ്ഞെടുപ്പ് ജയിച്ച് ആറുമാസത്തിനുശേഷം ഞാന്‍ ഗുരുവിനോടു പറഞ്ഞിരുന്നു രാഷ്ട്രീയം എനിക്കു പറ്റില്ലെന്ന്. രാഷ്ട്രീയക്കാര്‍ കള്ളം പറയുന്നതു കണ്ടും കുറ്റം ചെയ്യുന്നതു കണ്ടും എനിക്ക് രാഷ്ട്രീയത്തിലുള്ള താല്‍പര്യം ഇല്ലാതായി. എന്നാല്‍ ഒളിച്ചോടുകയല്ല ഇതിനെ സേവനത്തിനുള്ള മാര്‍ഗമായി കാണുകയാണ് വേണ്ടതെന്നാണ് ഗുരു പറഞ്ഞത്.” യോഗി പറയുന്നു.

We use cookies to give you the best possible experience. Learn more