| Friday, 30th April 2021, 12:38 pm

യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. വെള്ളിയാഴ്ച രാവിലെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു.

‘നിങ്ങളുടെ ആശംസകളും ഡോക്ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കൊവിഡ് നെഗറ്റീവായിരിക്കുകയാണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകള്‍ നേര്‍ന്നവരോടും നന്ദി പറയുന്നു’ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏതാനും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 13നാണ് യോഗി ആദിത്യനാഥ് ക്വാറന്റീനില്‍ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഐസലേഷനില്‍ പോകുകയാണെന്നും ആദിത്യനാഥ് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം സജീവമായിരുന്നു യോഗി ആദിത്യനാഥ്. ഈ മാസം ആദ്യം അദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yogi Adityanath Recovers From COVID-19, Tests Negative

We use cookies to give you the best possible experience. Learn more