ലഖ്‌നൗ: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്.
ആറുമാസത്തേക്ക് യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതായും വിവരമുണ്ട്.
സംസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പ്പറേഷനുകളിലും ലോക്കല്‍ അതോറിറ്റികളിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ, മെയ് ആദ്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് എസ്മ ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ കാരണമായിരുന്നു ഇത്. സംസ്ഥാനത്ത് ആറ് മാസത്തേക്കാണ് അന്ന് സമരങ്ങളും പണിമുടക്കുകളും നിരോധിച്ചത്.
നിയമം തെറ്റിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Yogi Adityanath invokes ESMA, bans strikes in UP for 6 months: Report