| Monday, 3rd February 2020, 6:39 pm

'ദല്‍ഹിയിലെ പ്രചരണങ്ങളുപേക്ഷിച്ച് സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ നോക്കൂ'; യോഗി ആദിത്യനാഥിന് പാര്‍ട്ടിക്കുള്ളില്‍നിന്നും വിമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമത സ്വരങ്ങളുയരുന്നു. മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ശരദ് ത്രിപതിയാണ് യോഗിക്കെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. യു.പിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ത്രിപതി പറഞ്ഞു.

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് യോഗിക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

ദല്‍ഹിയില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനേക്കാള്‍ താല്‍പര്യം യു.പിയുടെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കാണിക്കണമെന്നും ത്രിപതി യോഗിയോട് ആവശ്യപ്പെട്ടു. യോഗിയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

നേതാക്കളും പ്രവര്‍ത്തകരും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more