ലക്‌നൗ: ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമത സ്വരങ്ങളുയരുന്നു. മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ശരദ് ത്രിപതിയാണ് യോഗിക്കെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. യു.പിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ത്രിപതി പറഞ്ഞു.
ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് യോഗിക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
ദല്‍ഹിയില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനേക്കാള്‍ താല്‍പര്യം യു.പിയുടെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കാണിക്കണമെന്നും ത്രിപതി യോഗിയോട് ആവശ്യപ്പെട്ടു. യോഗിയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.