ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ച് യു.പി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.
നിരോധനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കയതായി ആദിത്യനാഥ് പറഞ്ഞു.
മഥുരയില്‍ മദ്യം, മാംസ കച്ചവടം നടത്തിയിരുന്നവര്‍ പാല്‍ വില്‍പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി നിര്‍ദ്ദേശിച്ചു.
വലിയ അളവില്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന മഥുരയുടെ മഹത്വം പുനരുജ്ജീവിപ്പിക്കാന്‍ പാല്‍ വില്‍ക്കുന്നതിലൂടെ മദ്യവും മാംസവ്യാപാരവും നടത്തുന്നവര്‍ക്ക് കഴിയുമെന്നാണ് ആദിത്യനാഥ് പറയുന്നത്.
ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…
ലഖ്‌നൗവില്‍ കൃഷ്ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Yogi Adityanath Bans Meat, Liquor Trade In UP’s Mathura