ലക്‌നൗ: പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നടപടികള്‍ എല്ലാ പ്രതിഷേധക്കാരെയും നടുക്കിയെന്നും നിശബ്ദരാക്കിയെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
‘എല്ലാ കലാപകാരികളും നടുങ്ങിയിരിക്കുകയാണ്. എല്ലാ പ്രശ്‌നക്കാരും നടുങ്ങിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ടതോടെ എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാവരും പിഴയൊടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്.’ – എന്നാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.
हर दंगाई हतप्रभ है।
हर उपद्रवी हैरान है।
देख कर योगी सरकार की सख्ती मंसूबे सभी के शांत हैं।
कुछ भी कर लो अब, क्षतिपूर्ति तो क्षति करने वाले से ही होगी, ये योगी जी का ऐलान है।
हर हिंसक गतिविधि अब रोयेगी क्योंकि यूपी में योगी सरकार है। #TheGreat_CmYogi
— Yogi Adityanath Office (@myogioffice) December 27, 2019
#TheGreat_CMYogi എന്ന ഹാഷ് ടാഗ് കൂടി വെച്ചാണ് ട്വീറ്റ് വന്നിരിക്കുന്നത്.
DoolNews Video
ഉത്തര്‍പ്രദേശില്‍ വംശഹത്യക്ക് സമാനമായ കാര്യങ്ങളാണ് മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്നതെന്ന് വരെ ആരോപണം ഉയര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. നഷ്ടം സംഭവിച്ച പൊതുമുതലിന് പ്രതിഷേധക്കാര്‍ തന്നെ പിഴയൊടുക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ തന്നെ ഉണ്ടായ നഷ്ടത്തിന് പരിഹാരം കാണണമെന്ന് പറയുന്ന മറ്റൊരു ട്വീറ്റില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തമമാര്‍ഗമായി ഇത് അവതരിപ്പിക്കുന്നുമുണ്ട്.