| Wednesday, 25th December 2019, 9:59 pm

പ്രതികാര നടപപടികളുമായി യോഗി ആദിത്യനാഥ്; പ്രതിഷേധിച്ച 28 പേര്‍ക്കെതിരെ നോട്ടീസ് അയച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാംപുര്‍: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥിന്റെ പ്രഖ്യാപത്തിന് പിന്നാലെ 28 പേര്‍ക്കെതിരെ നോട്ടീസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പൊതു മുതല്‍ നശിപ്പിച്ചന്നെ കണക്കുകള്‍ കാണിച്ച് 28 പേര്‍ക്ക് പേരെ 25 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് സര്‍ക്കര്‍ നോട്ടീസ് അയച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് രാംപുരില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത്. പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തിരുന്നു.

22 വയസ്സുള്ള യുവാവിന്റെ മരണത്തിനു പിന്നാലെ നാലു ബൈക്കുകളും ഒരു പൊലീസ് വാഹനവും കത്തിച്ചു.

പ്രതിഷേധത്തിനിടെ തകര്‍ന്ന പൊലീസ് ഹെല്‍മെറ്റുകള്‍ക്കും ബാറ്റണുകള്‍ക്കും പെല്ലെറ്റുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് 28 പേരോടും സര്‍ക്കാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തില്‍ പങ്കെടുത്ത 31 പേരെ അറസ്റ്റു ചെയ്തു. പ്രതിഷേധത്തില്‍ അക്രമം നടത്തിയെന്നാരോപിച്ച് 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പ്രതിഷേധത്തിന് ശേഷം ലഖ്‌നൗവില്‍ വെച്ച് പറഞ്ഞിരുന്നു.

ഇവരെ സി.സി.ടി.വി വീഡിയോ നോക്കി കണ്ടു പിടിക്കും. ഞങ്ങള്‍ പ്രതികാരം വീട്ടുകയും ചെയ്യും.
യോഗി ആദിത്യനാഥ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ മാത്രം 15 പേര്‍ മരിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിച്ചില്ലെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more