| Wednesday, 5th May 2021, 4:53 pm

പശുക്കള്‍ക്ക് തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍; കൊവിഡ് പിടിമുറുക്കുമ്പോഴും പശുക്കള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലും പശുക്കള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലയിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവിട്ടെന്നാണ് റിപ്പോര്‍ട്ട്.

പശുക്കള്‍ക്കായി തെര്‍മല്‍ സ്‌കാനറുകള്‍, ഓക്‌സീമീറ്ററുകള്‍ തുടങ്ങിയവ സജ്ജീകരിച്ച ഗോശാലകളും ജില്ലകളില്‍ ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഓക്‌സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു.പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല.

ആശുപത്രികളിലെ ഒരു കിടക്കക്കായി 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Yogi Aditya Nath Sets Help Desk For Cattles  In UP

We use cookies to give you the best possible experience. Learn more