സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ്; യോഗി ആദിത്യനാഥ് ക്വാറന്റീനില്‍
national news
സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ്; യോഗി ആദിത്യനാഥ് ക്വാറന്റീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 8:32 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്വാറന്റീനിലായതായി  റിപ്പോര്‍ട്ട്. യോഗിയുടെ സുരക്ഷ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്.

സ്വയം നിരീക്ഷണത്തില്‍ പോകുന്ന വിവരം യോഗി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ചൊവ്വാഴ്ച മാത്രം 18,021 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 85 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 9309 പേരാണ് യു.പിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ