ലക്‌നൗ: ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുകയുള്ളുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിന്നാലിന് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2020 മാര്‍ച്ചില്‍ തന്നെ കൊവിഡ് രോഗത്തിനെതിരെയുള്ള പ്രചാരണം ആരംഭിച്ചു. ഈ വര്‍ഷമാദ്യം, ജനുവരി 5 ന് സംസ്ഥാനത്തുടനീളം ഡ്രൈ റണ്‍ നടത്തും. മകര സംക്രാന്തി ദിനമായ ജനുവരി 14 ന് വാക്‌സിന്‍ എല്ലാവരിലുമെത്തിക്കും, യോഗി പറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
വാക്സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Yogi Aditya Nath On Covid Vaccine Distribution