മുംബൈ: ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ നടന്‍ അക്ഷയ് കുമാറുമായി കൂടിക്കാഴ്ച നടത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഖൊരഖ്പൂര്‍ എം.പിയും മുതിര്‍ന്ന നടനുമായ രവി കിഷനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.
2018 ലെ ഫിലിം പോളിസി പ്രകാരം ചലച്ചിത്ര നിര്‍മാണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ യു.പിയില്‍ കേന്ദ്രീകരിക്കുന്നതോടെ പ്രാദേശിക ഭാഷയിലെ അഭിനേതാക്കള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും വരുമാനമാര്‍ഗ്ഗവും ലഭിക്കും. യു.പിയില്‍ ചിത്രീകരണം നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരുക്കും, യോഗി പറഞ്ഞു.
മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡിലെ മറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് യോഗിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു. ചെറുകിട ബിസിനസ് ഗ്രൂപ്പായ ഐഎംസി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആരുടെയും പുരോഗതിയില്‍ ഞങ്ങള്‍ക്ക് യാതൊരു അസൂയയുമില്ല. ഞങ്ങളോടൊപ്പം മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരോട് വിരോധവും ഇല്ല.എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് നിന്ന് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ല, ഉദ്ദവ് പറഞ്ഞു.
ഇന്ന് ചില ആളുകള്‍ നിങ്ങളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവര്‍ പറയും. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഈ ശക്തമായ സംസ്ഥാനം, ഇവിടുന്ന് പോകുന്നവരെ പൂര്‍ണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്, ഉദ്ദവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക