ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി നല്‍കുന്നു: യോഗി ആദിത്യനാഥ്
national news
ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി നല്‍കുന്നു: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 10:04 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ ദല്‍ഹി സര്‍ക്കാരിനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ശനിയാഴ്ച ഷഹീന്‍ബാഗില്‍ പ്രതിഷേധിച്ചവര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി നല്‍കിയെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ‘ദല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കെജ്‌രിവാളിന് സാധിക്കുന്നില്ല. ഒരു സര്‍വേ പറയുന്നതു പ്രകാരം ദല്‍ഹിയിലാണ് ഏറ്റവും മലിനമായ ജലം ഉപയോഗിക്കുന്നത്. എന്നിട്ടാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഷഹീന്‍ ബാഗിലും മറ്റും പ്രിതിഷേധിക്കുന്നകവര്‍ക്ക് ബിരിയാണി കൊടുക്കുന്നത്,’ യോഗി ആദിത്യനാഥ് പറഞ്ഞു.

ദല്‍ഹിയിലെ രോഹിണിയില്‍ ഒരു റാലിയില്‍ പങ്കെടുക്കത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

ഷഹീന്‍ ബാഗിലെ പ്രതിഷേധം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അവര്‍ ‘തുക്‌ഡെ തുക്‌ഡെ ഗാങ്’ ലെ അംഗങ്ങളാണെന്നും ബി.ജെ.പിയുടെ ദല്‍ഹിയിലെ പ്രചരണ പരിപാടികള്‍ നയിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത് ഷാ പറഞ്ഞ അതേ രീതിയില്‍ യോഗി ആദിത്യനാഥും പ്രതികരിച്ചിരുന്നു.

‘കശ്മീരിലെ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നതും ആസാദി മുദ്രാവാക്യം മുഴക്കുന്നതും,’ യോഗി ആദിത്യനാഥ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 14 മുതല്‍ ഷഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.