| Wednesday, 26th April 2017, 8:35 am

'ശ്രീകൃഷ്ണന്റെ കാലത്തേ കറന്‍സി രഹിത ഇടപാടുകള്‍ ഉണ്ടായിരുന്നു'; നിങ്ങളും കൃഷ്ണനെയും കുചേലനെയും പോലെയാകു: യോഗി ആദ്യതിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നരേന്ദ്രമോദി സര്‍ക്കാറിന്റെ കറന്‍സി രഹിത ഇടപാടുകളെ പോലെ ശ്രീകൃഷ്ണന്റെ കാലത്തും കറന്‍സി രഹിത ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. കള്ളപണം, തീവ്രവാദം, അഴിമതി എന്നി രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ക്യാഷ്‌ലെസ് ഇക്കോണമി സഹായകമാകുമെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു.


Also read പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നില്ല; കാശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ യശ്വന്ത് സിന്‍ഹ


കൃഷ്‌ണെന്റെ കാലഘട്ടത്തില്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണരഹിത ഇടപാടുകള്‍ നടന്നിരുന്നുന്നതായും എന്തുകൊണ്ട് ഇപ്പോള്‍ ഇത് സാധ്യമാവുന്നില്ലെന്നുമായിരുന്നു യോഗിയുടെ ചോദ്യം. പണ്ട് മുതലേ നടന്നിരുന്ന ഇത്തരം കാര്യങ്ങള്‍ ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് കുചേലന്‍ ആത്മ മിത്രമായ കൃഷ്ണനെ കാണാന്‍ പോയപ്പോള്‍ കുചേലന് കൃഷ്ണന്‍ പണമായി ഒന്നും നല്‍കിയിരുന്നില്ല. ഒരു പിടി അവിലുമായാണ് അദ്ദേഹം കൃഷ്ണനെ കാണാന്‍ പോയത്. തന്റെ ബുദ്ധിമുട്ട് കൃഷ്ണനെ അറിയിക്കാന്‍ അദ്ദേഹത്തിന് മനസ്സ് വന്നില്ല. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ തന്റെ കുടില്‍ കൊട്ടാരമായതാണ് കുചേലന്‍ കണ്ടത്.” ഇത് പണരഹിത ഇടപാടിന് ഉദാഹരമായി ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ നിരീക്ഷണങ്ങള്‍.

ഇത്തരം കാര്യങ്ങള്‍ ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണരഹിത ഇടപാടുകളെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും പൊതുജനം പദ്ധതി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാജ്യത്ത് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയമെന്നും ആദിത്യനാഥ് പറഞ്ഞു.

We use cookies to give you the best possible experience. Learn more