താജ്മഹലിനെതിരെ സംഗീത് സോമിന്റെത് വ്യക്തിപരമായ അഭിപ്രായമെന്ന് യോഗി ആദിത്യനാഥ്; വിവാദങ്ങള്‍ക്കിടെ 26 ന് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം
Daily News
താജ്മഹലിനെതിരെ സംഗീത് സോമിന്റെത് വ്യക്തിപരമായ അഭിപ്രായമെന്ന് യോഗി ആദിത്യനാഥ്; വിവാദങ്ങള്‍ക്കിടെ 26 ന് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2017, 7:10 pm

ലഖ്നൗ: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നു ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അത് സര്‍ക്കാര്‍ മുഖവിലക്ക് പോലും എടുത്തിട്ടില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ചരിത്ര നിര്‍മ്മിതികളെ പുനരുജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംസ്ഥാനത്തെ എല്ലാ ചരിത്ര സ്മാരകങ്ങളേയും ടൂറിസത്തിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യോഗി വ്യക്തമാക്കി.

നേരത്തെ യു.പി സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്ക്ലെറ്റിലിന്ന് താജ്മഹലിനെ ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു.


Also Read ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


ഇതിന് പിന്നാലെയാണ് സംഗീത് സോമും താജ് മഹലിനെതിരെ രംഗത്തെത്തിയിരുന്നത്. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ്. സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നുംഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

അതേ സമയം വിനോദ സഞ്ചാര പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി വരുന്ന ഇരുപത്തി ആറാം തിയ്യതി യോഗി താജ് മഹല്‍ സന്ദര്‍ശിക്കും അന്ന് തന്നെ ആഗ്ര കോട്ടയും അദ്ദേഹം സ്ന്ദര്‍ശിക്കുന്നുണ്ട്.