|

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പച്ചത്തെറി വിളിച്ച് യോഗി ആദിത്യനാഥ്; വീഡിയോ നീക്കം ചെയ്ത് എ.എന്‍.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെ തെറി വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആദിത്യനാഥ് തെറിവിളിച്ചത്. ഇതോടെ എ.എന്‍.ഐ ഈ വീഡിയോ പിന്‍വലിക്കുകയും ആദിത്യനാഥിന്റെ മറ്റൊരു ബൈറ്റ് വീണ്ടും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. നേരത്തെ നല്‍കിയ ലൈവ് സൗണ്ട് ബൈറ്റ് പിന്‍വലിച്ചിരിക്കുന്നു എന്ന എഡിറ്ററുടെ കുറിപ്പോടെയാണ് പുതിയ ബൈറ്റ് എ.എന്‍.ഐ അപ്‌ലോഡ് ചെയ്തത്.

കൊവിഡ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു തുടങ്ങിയതിന് പിന്നാലെ സാങ്കേതികമായി ചിലപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആദിത്യനാഥ് തെറിവിളിച്ചത്. ഈ വിഡീയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അങ്ങേര് പറയുന്നതില്‍ വെച്ച് ഏറ്റവും വൃത്തിയുള്ള വാക്കാണ് അതെന്നും ഓരോരുത്തരും അവരവരുടെ നിലവാരം വെച്ചല്ലേ സംസാരിക്കൂവെന്നുമുള്ള കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.

ബി.ജെ.പിക്കാരുടെ പൊതുസ്വഭാവം ഏതെങ്കിലും ഒരു സമയത്ത് പുറത്തുചാടുമെന്നും യോഗി ആണെന്ന് പറഞ്ഞു നടക്കുന്നവരുടെ വായില്‍ നിന്നും വരുന്നത് ഇത്തരത്തിലുള്ള വാക്കുകളാണല്ലോയെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ വന്ന് ചോദിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yogi Adhithyanath Uses Abusive Language against journalist

Latest Stories