| Tuesday, 9th November 2021, 12:01 pm

അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍ താലിബാന്‍ ചിന്താഗതിക്കാര്‍; സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്ന് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
താലിബാനെ പിന്തുണയ്ക്കുന്നവരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നും ആദിത്യനാഥ് പറഞ്ഞു.

താലിബാന്‍ ചിന്താഗതിക്കാരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത്തരം ചിന്താഗതി പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ആദിത്യനാഥ് പറഞ്ഞു.

”അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കാത്തവര്‍, 2013 ലെ മുസഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി രംഗത്തുവരുന്നവര്‍ അത്തരം ആളുകള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ്,” ആദിത്യനാഥ് പറഞ്ഞു.

നേരത്തെ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും താലിബാന്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more