‘ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷകരും വിദ്യാര്‍ഥികളും വ്യവസായികളും നേരിട്ട ബുദ്ധിമുട്ടുകള്‍ കാരണം അവര്‍ ആത്മഹത്യ ചെയ്തു. എസ്.പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകില്ല,’ അഖിലേഷ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.
Content Highlights: Yogi Adhithyanath is Inaugurating the projects that implemented by Samajwadi Party said by Akhilesh Yadav