| Thursday, 30th March 2017, 2:21 pm

യു.പിയിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നിലിരുന്ന് ഭിക്ഷയാചിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്; യു.പിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക രോഗത്തെ കുറിച്ച് ബോധ്യമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയെ നന്നായി അറിഞ്ഞിട്ടുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ തെരുവുകളില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയ ആളാണ് താനെന്നും യോഗി ആദിത്യനാഥ് പറയുന്നു.

യു.പിയിലെ നിരവധി ക്ഷേത്രങ്ങളുടെ മുന്നിലിരുന്ന് ഞാന്‍ ഭിക്ഷ ചോദിച്ചിട്ടുണ്ട്. യു.പിയില്‍ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മാരകരോഗത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ആദിത്യനാഥ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാനുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം തന്നെ അദ്ഭുതപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുതലേന്നാണ് പാര്‍ട്ടി തീരുമാനം തന്നെ അറിയിച്ചതെന്നും ആദിത്യനാഥ് പറഞ്ഞു.

എത്രയും പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ എത്തണമെന്നായിരുന്നു അമിത് ഷായുടെ ആദ്യ നിര്‍ദ്ദേശം. യുപിയില്‍നിന്ന് താന്‍ ദല്‍ഹിയില്‍ എത്തിയതേയുള്ളൂ എന്ന് അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് മടങ്ങിയെത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.


Dont Miss മുസ്‌ലീം ആയതുകൊണ്ടാണോ ഞങ്ങളോടിങ്ങനെ; യു.പി ജനത ചോദിക്കുന്നു 


ലക്‌നൗവിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായ നിര്‍ദ്ദേശമെന്ന നിലയില്‍ ആദ്യം ഒരു തീരുമാനമെടുക്കാന്‍ എനിക്കായില്ല. ഒരു ജോഡി അധികം വസ്ത്രം പോലും കരുതാതെയാണ് ഞാന്‍ എത്തിയത്.

പാര്‍ട്ടി തീരുമാനം താന്‍ നിഷേധിച്ചിരുന്നുവെങ്കില്‍ അത് ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേനെയെ. അതുകൊണ്ടാണ് തീരുമാനം അംഗീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more